Tuesday, May 30, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

പകരം വയ്ക്കാനില്ലാത്ത നന്മയുടെ വെളിച്ചം തെളിച്ച് കൊട്ടാരക്കര ഈസ്റ്റ് വൈദ്യുത സെക്ഷന്‍ ഓഫീസിലെ ജീവനക്കാര്‍

by Brave India Desk
Aug 26, 2015, 11:25 am IST
in News
Share on FacebookTweetWhatsAppTelegram

കൊട്ടാരക്കര: വിലങ്ങറ ഗീതാഭവനില്‍ ഓമനയമ്മയ്ക്ക് ഇക്കുറി ഓണം പകരം വയ്ക്കാനില്ലാത്ത വെളിച്ചത്തിന്റെ ഉത്സവമാണ്. കൊട്ടാരക്കര ഈസ്റ്റ് വൈദ്യുത സെക്ഷന്‍ ഓഫീസിലെ ജീവനക്കാരാണ് ദുരിതങ്ങള്‍ ഇരുട്ടു പരത്തിയ ഓമനയമ്മയുടെ വീട്ടില്‍ നന്മയുടെ വെളിച്ചം നിറച്ചത്.

കുറച്ചുനാള്‍ മുമ്പ് വൈദ്യുത ബില്‍ കുടിശ്ശികയെ തുടര്‍ന്ന് ഓമനയമ്മയുടെ വീട്ടിലെ കണക്ഷന്‍ വിച്ഛേദിക്കാനെത്തിയ ജീവനക്കാരെ കാത്തിരുന്നത് മനസ്സാക്ഷി ഉണര്‍ത്തുന്ന കാഴ്ചയായിരുന്നു. ശരീരം തളര്‍ന്ന രണ്ട് പെണ്‍മക്കളുമായി ദുരിതജീവിതം നയിക്കുന്ന ഒരമ്മ. ജന്മനായുള്ള വൈകല്യം മൂലം പരസഹായം കൂടാതെ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും ശേഷിയില്ലാത്ത 28ഉം 30ഉം വയസ്സുള്ള പെണ്‍മക്കളുമായി വിധിയോട് പോരാടുന്ന ഓമനയമ്മയുടെ അവസ്ഥയില്‍ മനംനൊന്താണ് ജീവനക്കാര്‍ മടങ്ങിയത്. മറ്റാരും ആശ്രയമില്ലാത്ത കുടുംബത്തിനെ തങ്ങളാലാകും വിധം സഹായിക്കാന്‍ സെക്ഷനിലെ ജീവനക്കാര്‍ തീരുമാനിച്ചു.

Stories you may like

ദഭാൽക്കർ കാക്കാ: ആശുപത്രിക്കിടക്കയും പ്രാണവായുവും മറ്റൊരു ജീവൻ രക്ഷിക്കാൻ വിട്ടുനൽകി സ്വജീവിത സമർപ്പണം ചെയ്ത സ്വയംസേവകൻ

‘അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ദിവസം ഇന്ത്യയുടെ കറുത്ത ദിനം’ മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി

ഇക്കുറി ഓഫീസിലെ ഓണാഘോഷം ഒഴിവാക്കാനും അതിനായി സ്വരൂപിക്കുന്ന തുക ഓമനയമ്മയുടെ കുടുംബത്തിന് നല്‍കാനും അവര്‍ നിറഞ്ഞ മനസ്സോടെ തീരുമാനിച്ചു. ഓമനയമ്മയുടെ കുടിശ്ശികയുള്ള വൈദ്യുതി ചാര്‍ജ്ജും ജീവനക്കാര്‍ തന്നെ അടച്ചു. ഓമനയമ്മയ്ക്കും മക്കള്‍ക്കും ഓണസദ്യ ഒരുക്കാനുള്ള വിഭവങ്ങളും വാങ്ങിയാണ് ജീവനക്കാര്‍ വീട്ടിലെത്തിയത്. ഓണ സമ്മാനങ്ങളും ധനസഹായവും കൈമാറിയ അവര്‍ വൈദ്യുതി കുടിശ്ശിക തീര്‍ത്തതിന്റെ രസീതും കൈമാറി. പകരം വയ്ക്കാനില്ലാത്ത നന്മയുടെ വെളിച്ചം തെളിച്ചാണ് അസിസ്റ്റന്റ് എന്‍ജിനിയര്‍ ജി.മധുസൂദനന്‍ പിള്ളയും ജീവനക്കാരും ഓമനയമ്മയുടെ വീട്ടില്‍നിന്ന് മടങ്ങിയത്.

Tags: positive newskottarakkara east kseb officerskerala news paper
ShareTweetSendShare

Discussion about this post

Latest stories from this section

കൊലപാതകം ആസൂത്രിതം; സാഹിൽ 15 ദിവസം മുൻപ് ചന്തയിൽ നിന്ന് കത്തി വാങ്ങി; തെളിവുകൾ ശേഖരിച്ച് പോലീസ്

മുറിയിലെത്തിയവർ കണ്ടത് ചോരയിൽ കുളിച്ചുകിടക്കുന്ന മൃതദേഹം : 22 കാരിയെ റൂംമേറ്റ് കൊലപ്പെടുത്തി; പ്രതി പിടിയിൽ

വധശിക്ഷയും ജീവപര്യന്തവും; സ്വവർഗരതിക്കെതിരെ കടുത്ത നിയമവുമായി ഉഗാണ്ട; പ്രത്യാഘാതം ഗുരുതരമാകുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ്

നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു

Next Post

ഗള്‍ഫ് മലയാളികളെ വിമാനക്കമ്പനികള്‍ ഞെക്കിപ്പിഴിയുന്നു ; ടിക്കറ്റ് നിരക്ക് നാലിരട്ടി

Latest News

കൊലപാതകം ആസൂത്രിതം; സാഹിൽ 15 ദിവസം മുൻപ് ചന്തയിൽ നിന്ന് കത്തി വാങ്ങി; തെളിവുകൾ ശേഖരിച്ച് പോലീസ്

മുറിയിലെത്തിയവർ കണ്ടത് ചോരയിൽ കുളിച്ചുകിടക്കുന്ന മൃതദേഹം : 22 കാരിയെ റൂംമേറ്റ് കൊലപ്പെടുത്തി; പ്രതി പിടിയിൽ

വധശിക്ഷയും ജീവപര്യന്തവും; സ്വവർഗരതിക്കെതിരെ കടുത്ത നിയമവുമായി ഉഗാണ്ട; പ്രത്യാഘാതം ഗുരുതരമാകുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ്

നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു

സ്വന്തം മകനെ ഉന്നതസ്ഥാനത്ത് നിന്ന് പിരിച്ചുവിട്ട് ജപ്പാൻ പ്രധാനമന്ത്രി; കാരണമിത്

ബംഗാളിലെ സ്‌നേഹത്തിന്റെ കട പൂട്ടി; ഏക കോൺഗ്രസ് എംഎൽഎ തൃണമൂലിൽ ചേർന്നു

വ്യാഴത്തെക്കാൾ പതിമൂന്ന് ഇരട്ടി വലിപ്പം; പുതിയ ഗ്രഹം കണ്ടെത്തി ഇന്ത്യൻ ശാസ്ത്രജ്ഞർ

ലാളിത്യത്തിൽ ഒതുങ്ങിയ ആഢംബരം; മിനി കൂപ്പറിനോട് മലയാളിയ്ക്ക് പ്രിയമേറുമ്പോൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies