നെടുമ്പാശേരി: ഓണാഘോഷത്തിനു നാട്ടിലേക്കു വരുന്ന ഗള്‍ഫ് മലയാളികളെ വിമാനക്കമ്പനികള്‍ ഞെക്കിപ്പിഴിയുന്നു. ടിക്കറ്റ് നിരക്ക് നാലിരട്ടിയായി വര്‍ധിപ്പിച്ചു. ഇപ്പോള്‍ ഓണ്‍ലൈനില്‍ ഗള്‍ഫിലേക്ക് ടിക്കറ്റ് കിട്ടാന്‍ 30,000 മുതല്‍ 40,000 രൂപവരെയാണ് നിരക്ക്. സാധാരണനിലയില്‍ ഗള്‍ഫ് മേഖലയിലേക്കുള്ള ടിക്കറ്റ് നിരക്ക് 8000 മുതല്‍ 10,000 രൂപ വരെയാണ്.
ഏറെ മലയാളികളുള്ള ദുബായ്, അബുദാബി, കുവൈറ്റ്, ഷാര്‍ജ, മസ്കറ്റ്, ദോഹ എന്നിവിടങ്ങളിലേക്ക് ഭൂരിഭാഗം ഫ്ളൈറ്റുകളിലും സീറ്റില്ലെന്നാണ് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നത്. ഇതിനു പിന്നിലും കള്ളക്കളി ഉണ്ട്. അവസാന നിമിഷത്തില്‍ വിമാനത്താവളത്തിലെ കൗണ്ടറില്‍ അന്യായ നിരക്കില്‍ വില്ക്കാന് നിശ്ചിത ശതമാനം ടിക്കറ്റ് റിസര്‍വ് ചെയ്യുന്ന കീഴ്വഴക്കമുണ്ടെന്നും ഈ സീസണിലും ഈ രീതി ഉണ്ടെന്നുമാണ് യാത്രക്കാര്‍ പറയുന്നത്. പറയുന്ന തുക കൊടുത്താല്‍ ടിക്കറ്റ് കിട്ടും. ഇത് അര ലക്ഷം രൂപ വരെ ആകും. സെപ്റ്റംബര്‍ 15 വരെ ഇതാണ് സ്ഥിതി.
Discussion about this post