മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ നായകനായെത്തിയ ലൂസിഫർ എന്ന ചിത്രത്തിലെ ഇന്‍ട്രൊ സീന്‍ ഗംഭീരമാക്കിയതിന് പിന്നിലെ കഥ പറഞ്ഞ് അസിസ്റ്റന്റ് ഡയറക്ടർ ജിനു എസ്. ആനന്ദ്. മോഹന്‍ലാലും സഹപ്രവര്‍ത്തകരും ബാരിക്കേഡുകള്‍ ഭേദിച്ച് വരുന്ന രംഗത്തെക്കുറിച്ചാണ് ജിനു ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. രംഗം ഏകദേശം രണ്ടായിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ വെച്ചെടുത്തതാണെന്നും അദ്ദേഹം പറയുന്നു.
ജിനു എസ്. ആനന്ദിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഹോ… ഈ സീൻ എടുക്കുമ്പോൾ ബാരിക്കേടിനു പുറകിലായി ഞാൻ നോക്കി നിൽപ്പുണ്ടായിരുന്നു… വല്ലാത്ത ഒരു അനുഭവമായിരുന്നു… ആദ്യ ഷോട്ട് പൃഥിരാജ് മൈക്കിൽ ഉറക്കെ പറഞ്ഞു, ആരാണ് ഈ രണ്ട് ബാരിക്കേടും വലിച്ചു തുറക്കാൻ പോകുന്നത്. ആരായാലും അത് കറക്ട് ടൈമിംഗ് ആയിരിക്കണം കേട്ടോ…
ഷോട്ട് തുടങ്ങി ബാരിക്കേട് കൃത്യതയോടെ വലിച്ചു, ഉടനെ അതാ മൈക്കിലൂടെ ഒരു ശബ്ദം…കട്ട്…. പൃഥി പറഞ്ഞു സുജിത്തേ ,ആ ഫോക്കസ് ഒന്ന് ചെക്ക് ചെയ്യൂ… അങ്ങനെ ലാലേട്ടൻ മുന്നിലേക്ക് ഒറ്റയ്ക്ക് നടന്ന് വന്ന് നിന്നു എന്നിട്ട് ക്യാമാറാ ടീമിനോട് പറഞ്ഞുെ.. മോനേ ഇവിടെ മതിയോ.. ഫോക്കസ് എടുത്തോ….
അടുത്ത ഷോട്ടിൽ സംഭവം ക്ലിയർ…
പ്രൃഥിയുടെ വളരെ കൃത്യതയാർന്ന ഇടപെടലുകളും, ലാലേട്ടൻ്റെ അഭിനയവും അങ്ങനെ തൊട്ടടുത്ത് നിന്ന് കണ്ടു… ഒരു സഹസംവിധായകനായ എനിക്ക് ഒരു സംവിധായകനാകാനുള്ള എല്ലാ പ്രചോദനവും വളരെ കുറച്ച് സമയം കൊണ്ട് കുറച്ച് കൂടുതൽ അപ്പോൾ അവിടെ നിന്നും എനിക്ക് കിട്ടിയിരുന്നു…
https://www.facebook.com/jinu.manandh/posts/3091298024300479
Discussion about this post