ലഖ്നൗ: അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് ഒരുകൂട്ടം യുവാക്കള്‍ തട്ടിക്കൊണ്ട് പോയ 19 കാരനെ രക്ഷപ്പെടുത്തി ഉത്തർപ്രദേശ് പൊലീസ്. ഗൗരിഗഞ്ചിലെ മാര്‍ക്കറ്റിന് സമീപത്തുനിന്ന് 19കാരനായ ശുഭം ശുക്ലയെന്ന യുവാവിനെയാണ് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് ക്രിമിനല്‍ സംഘം തട്ടിക്കൊണ്ട് പോയത്.
തുടര്‍ന്ന് തട്ടിക്കൊണ്ടുപോകല്‍ ദൃശ്യങ്ങള്‍ അയക്കുകയും അഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ നല്കിയ പരാതിയില്‍ റെയില്‍വേ സ്റ്റേഷന്, ബസ് സ്റ്റാന്‍ഡ്, നഗരത്തില്‍ നിന്ന് പുറത്തേക്ക് പോകുന്ന റോഡുകള്‍ ഉള്‍പ്പെടെ എല്ലായിടത്തും പൊലീസ് തിരച്ചില്‍ നടത്തി. തുടര്‍ന്ന് അക്രമികള്‍ യുവാവിനെ അമേഠി കെയര്‍ നഴ്സിങ് ഹോമിന് സമീപം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
Discussion about this post