ബംഗളുരു : നഗരത്തിൽ ഇന്നലെ രാത്രിയുണ്ടായ കലാപത്തിൽ മരിച്ചവരുടെയെണ്ണം മൂന്നായി. നിയമം കയ്യിലെടുക്കുന്നവർക്കു നേരെ നിർദ്ദയമായ നടപടികളെടുക്കുമെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ പ്രഖ്യാപിച്ചു.കിഴക്കൻ ബംഗളൂരുവിൽ കെ.ജി ഹള്ളി ഡി.ജെ ഹള്ളി എന്നിവിടങ്ങളിലാണ് ഇന്നലെ രാത്രി അക്രമമുണ്ടായത്.
കോൺഗ്രസ് എംഎൽഎയുടെ ബന്ധു വിവാദ കാർട്ടൂൺ പോസ്റ്റ് ചെയ്തതിൽ പ്രവാചക നിന്ദയാരോപിച്ചാണ് മുസ്ലിം ജനക്കൂട്ടം തെരുവിൽ അക്രമമഴിച്ചു വിട്ടത്.കലാപകാരികൾ എംഎൽഎയുടെ വീടിനു തീയിടുകയായിരുന്നു.സംഭവത്തിൽ കോൺഗ്രസ് ശക്തമായ പ്രതിഷേധമറിയിച്ചു.പോലീസ് വെടിവെപ്പിൽ മരിച്ച മൂന്നു പേരിൽ ഒരാളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.
Discussion about this post