വയനാട് : ദുരന്ത നിവാരണ വാട്സ്ആപ്പ് കൂട്ടായ്മയിൽ അശ്ലീല ചിത്രം പോസ്റ്റ് ചെയ്ത സിപിഎം നേതാവ് കുരുക്കിൽ.ഡിസാസ്റ്റർ മാനേജ്മെന്റ് പ്ലാൻ എന്ന പേരിൽ സംഘടിപ്പിച്ച വാട്സ്ആപ്പ് ഗ്രൂപ്പിലാണ് മുട്ടിൽ പഞ്ചായത്ത് പ്രസിഡണ്ടും സിപിഎം നേതാവുമായ പി.ഭരതൻ അശ്ലീല ഫോട്ടോ അയച്ചത്.ജില്ലയിലെ മറ്റ് ഗ്രാമപഞ്ചായത്തിലെ പ്രസിഡണ്ടുമാർ അടക്കം അനവധി വനിതകൾ ചേർന്നതാണ് ഗ്രൂപ്പ്.
ജില്ലാ പ്ലാനിംഗ് ഓഫീസർ അടക്കമുള്ള ഭൂരിഭാഗം അംഗങ്ങളും ഇതോടെ ഗ്രൂപ്പ് വിട്ടു.മറ്റൊരാൾ അയച്ചു തന്ന ഫോട്ടോ ആണെന്നും അബദ്ധത്തിൽ ഫോർവേഡ് ആയതാണെന്നും പ്രസിഡന്റ് ഗ്രൂപ്പിൽ മറുപടി നൽകി.വനിതകളടക്കമുള്ള ഗ്രൂപ്പിൽ അശ്ലീല ചിത്രമിട്ട സിപിഎം നേതാവായ പ്രസിഡണ്ട് എതിരെ നടപടി വേണമെന്ന് ജില്ലാ കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.












