തിരുവനന്തപുരം : പൂജപ്പുര സെൻട്രൽ ജയിലിൽ 59 പേർ കോവിഡ് സ്ഥിരീകരിച്ചു. ജയിലിൽ നടന്ന ആന്റിജൻ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്.99 പേരെയാണ് ആന്റിജൻ പരിശോധനയ്ക്ക് വിധേയരാക്കിയത്.
1200-ൽ അധികം തടവുകാരുണ്ട് പൂജപ്പുര സെൻട്രൽ ജയിലിൽ.ജയിലിലെ ഓഡിറ്റോറിയം താൽക്കാലിക നിരീക്ഷണ കേന്ദ്രമാക്കിയിരിക്കുകയാണ് അധികൃതർ.59 പേർക്ക് സ്ഥിരീകരിച്ചതിനെ തുടർന്ന് സമ്പർക്ക വ്യാപനം അളക്കാൻ മുഴുവൻ തടവുകാർക്കും കോവിഡ് പരിശോധന നടത്തും.തലസ്ഥാനത്ത് 5 പോലീസുകാർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
Discussion about this post