ബാംഗ്ലൂരിൽ കലാപമഴിച്ചു വിട്ട മതതീവ്രവാദികളുടെ മുദ്രാവാക്യം പോലീസിനെ വെട്ടിക്കൊലപ്പെടുത്തുക എന്നായിരുന്നുവെന്ന് എഫ്ഐആർ റിപ്പോർട്ട്.മാത്രമല്ല, എണ്ണൂറോളം വരുന്ന കലാപകാരികളെ നയിച്ചത് 5 പേരായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.മുസ്ലീം മതവിശ്വാസികളായ ഇവരുടെ കൈവശം വടിവാൾ, കല്ലുകൾ, ഇരുമ്പ് ദണ്ഡ് തുടങ്ങിയ ആയുധങ്ങൾ ഉണ്ടായിരുന്നെന്നും എഫ്ഐആറിൽ സൂചിപ്പിച്ചിട്ടുണ്ട്.
ബാംഗ്ലൂരിലെ കലാപകാരികൾക്കെതിരെ 9 എഫ്ഐആറുകളാണ് പോലീസ് ഫയൽ ചെയ്തിട്ടുള്ളത്.കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ് മൂർത്തിയുടെ ബന്ധുവായ നവീന്റെ മതവിദ്വേഷം വളർത്തുന്ന രീതിയിലുള്ള ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലിയുണ്ടായ തർക്കം ഗുരുതരമാവുകയായിരുന്നു.എംഎൽഎയുടെ ബന്ധുവിനെതിരെ പോലീസ് നടപടിയെടുക്കാൻ തയ്യാറാവുന്നില്ലെന്ന വ്യാജവാർത്ത പരന്നതിനെ തുടർന്നാണ് പൂർണമായും ഇസ്ലാമിക് ഓർഗനൈസേഷനായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയിലെ നേതാക്കൾ അക്രമമഴിച്ചു വിട്ടത്. ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടിരുന്നു.
Discussion about this post