സച്ചിൻ പൈലറ്റിനെയും അദ്ദേഹത്തെ പിന്തുണച്ച 18 എംഎൽഎമാരെയും പാർട്ടിയിലേക്ക് തിരികെ സ്വാഗതം ചെയ്ത് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് . രാജസ്ഥാനിലെ ഒരു മാസത്തോളം നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ മുഖ്യമന്ത്രി അശോക് ഗെലോട്ട് മുൻ ഉപമുഖ്യമന്ത്രിയായിരുന്ന സച്ചിൻ പൈലറ്റുമായി കൂടിക്കാഴ്ച നടത്തി.ഇരുവരും പരസ്പരം ഹസ്തദാനം കൊടുക്കുന്ന ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്.
ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള യജ്ഞത്തിൽ എല്ലാം മറക്കാനും പൊറുക്കാനും താൻ തയ്യാറാണെന്ന് അശോക് ഗെലോട്ട് ഇന്ന് രാവിലെ ട്വിറ്ററിൽ കുറിച്ചിരുന്നു.അതിനു ശേഷം ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് സച്ചിൻ പൈലറ്റും അശോക് ഗെലോട്ടും കൂടിക്കാഴ്ച നടത്തിയത്.അതേസമയം, രാജസ്ഥാൻ നിയമസഭയിൽ വെള്ളിയാഴ്ച അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്.








