ഡല്‍ഹി: ചൈനീസ് ചതികള്‍ക്ക് ഇന്ത്യയുടെ പുതിയ തിരിച്ചടി. ഇനി ഇന്ത്യയിലെ പൊതുമേഖലാ പെട്രോളിയം കമ്പനികള്‍ ചൈനീസ് ബന്ധങ്ങളുള്ള ഒരു ടാങ്കര്‍ കപ്പലും ഉപയോഗിക്കില്ല എന്ന് തീരുമാനിച്ചു, ചൈനീസ് ബന്ധങ്ങള്‍ ഉള്ള എണ്ണ ടാങ്കര്‍ കപ്പലുകള്‍, അതിനി മറ്റേതെങ്കിലും രാജ്യത്ത് രജിസ്റ്റര്‍ ചെയ്തതാണെങ്കില്‍ കൂടി പൊതുമേഖലാ എണ്ണക്കമ്പനികള്‍ വാടകയ്ക്ക് എടുക്കില്ല.ഗാല്‍വാന്‍ താഴ്വരയിലെ ചൈനീസ് കടന്നുകയറ്റത്തെത്തുടര്‍ന്ന് ചൈനയുമായുള്ള വാണിജ്യബന്ധങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പൊതുമേഖലാ പെട്രോളിയം കമ്പനികള്‍ ഈ നടപടി എടുത്തിരിക്കുന്നത്.
ഇപ്പോള്‍ത്തന്നെ ആഗോള കരാറുകള്‍ ക്ഷണിക്കുമ്പോള്‍ ഇന്ത്യന്‍ കമ്പനികളുണ്ടെങ്കില്‍ അവര്‍ക്ക് കരാര്‍ നല്‍കാനുള്ള പൂര്‍ണ്ണമായ അധികാരം പൊതുമേഖലാ ഇന്ത്യന്‍ കമ്പനികള്‍ക്കുണ്ട്. പുതിയ നീക്കത്തോടെ ചൈനീസ് കമ്പനികളെ എണ്ണ ടാങ്കര്‍ കപ്പലുകള്‍ക്ക് കരാര്‍ അപേക്ഷിക്കുന്നതില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കും. മാത്രവുമല്ല, മുന്‍കാലങ്ങളില്‍ ചൈനീസ് കമ്പനികളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരുന്നവയേയും ഒഴിവാക്കും. ചൈനീസ് കമ്പനികള്‍ ചെറിയ രാജ്യങ്ങളില്‍ താല്‍ക്കാലിക വിലാസമുണ്ടാക്കി ആ പഴുതിലൂടെ കരാര്‍ തട്ടിയെടുക്കുന്നത് തടയാനാണ് പൂര്‍വകാലപ്രാബല്യത്തോടെ ചൈനീസ് ടാങ്കറൂകളെ ഒഴിവാക്കുന്നത്.
പൊതുമേഖലാ ഊര്‍ജ്ജ കമ്പനികള്‍ ഇപ്പോള്‍ത്തന്നെ ചൈനയില്‍ നിന്നുള്ള ഉപകരണങ്ങളുടേയും സേവനങ്ങളുടേയുംഇറക്കുമതി പൂര്‍ണ്ണമായും നിര്‍ത്തലാക്കിയിട്ടുണ്ട്. ചൈനയില്‍ നിന്നുള്ള സോഫ്റ്റ്വയര് അടിസ്ഥാനമായുള്ള ഇലക്ട്രോണിക ഉപകരണങ്ങളിലെല്ലാം വൈറസ്/ മാല്‍വെയര്‍ ബാധ കര്‍ശനമായി പരിശോധിക്കാനുള്ള ശക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഇന്ത്യ നടപ്പിലാക്കിയിട്ടുണ്ട്.
ഓരോ ദിവസം കഴിയുമ്പോഴും ചൈനയ്ക്കെതിരേ അതിശക്തമായാണ് ഇന്ത്യ നീങ്ങുന്നത്. അന്താരാഷ്ട്രതലത്തിലും ചൈന വലിയ തിരിച്ചടികള്‍ വേരിട്ടുകൊണ്ടിരിക്കുകയാണ്. 5ജി സാങ്കേതികവിദ്യയില്‍ നിന്ന് ചൈനീസ് കമ്പനിയായ ഹുവായ്യെ പ്രധാനപ്പെട്ട രാജ്യങ്ങളെല്ലാം ഒഴിവാക്കാനൊരുങ്ങുകയാണ്. ഹോങ്കോങ് വിഷയത്തില്‍ ബ്രിട്ടനും യൂറോപ്യന്‍ രാജ്യങ്ങളും ചൈനയ്ക്ക് എതിരായി നില്‍ക്കുകയാണ്.
Discussion about this post