മംഗലൂരുവില്‍ കഴിഞ്ഞ ദിവസമുണ്ടായ സദാചാര പോലീസ് വിളയാട്ടത്തിന് ഇരയായ യുവാവ് തന്നെ ശല്യം ചെയ്തിരുന്നയാളെന്ന് സംഭവത്തില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടി. അയാള്‍ മര്‍ദ്ദനത്തിന് അര്‍ഹനാണെന്നും തന്നെ രക്ഷിച്ചവര്‍ ഇപ്പോള്‍ ജയിലായി എന്നും പെണ്‍കുട്ടി വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മംഗലൂരുവില്‍ യുവതിയോട് സംസാരിച്ച സഹപ്രവര്‍ത്തകനായ യുവാവിനെ തിരക്കേറിയ മാര്‍ക്കറ്റില്‍ നഗ്നനാക്കി നിര്‍ത്തി ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. ഈ വാര്‍ത്ത ലോക്കല്‍ ചാനലുകള്‍ പുറത്തുവിട്ടതോടെ പോലീസെത്തിയാണ് ഇയാളെ അവിടെനിന്നും മോചിപ്പിക്കുകയും ബജ്റംഗ് ദള്‍ പ്രവര്‍ത്തകരെന്നു സംശയിക്കുന്ന 14 പേരെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
യുവതി 2000 രൂപ കടമായി തന്നോട് ചോദിച്ചിരുന്നു. പണമെടുത്ത് നല്‍കുന്നതിനായി എടിഎമ്മിലേക്ക് പോവുകയായിരുന്നുവെന്നും ആസമയത്ത് കൂട്ടമാളുകള്‍ കത്തിയും ായുധവും ഉപയോഗിച്ച് തന്നെ മര്‍ദ്ദിച്ചു എന്നുമാണ് യുവാവ് നല്കിയ പരാതിയില്‍ പറയുന്നത്. തന്നെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിക്കും മര്‍ദ്ദനമേറ്റു. ആ സയമയത്ത് പെണ്‍കുട്ടി അവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും യുവാവ് പരാതിയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ സംഭവത്തെ തുടര്‍ന്ന് യുവതി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് യുവാവ് തന്നെ ശല്യം ചെയ്തിരുന്നയാളെന്ന് പെണ്‍കുട്ടി തുറന്നുപറഞ്ഞത്.
സംഭവത്തെക്കുറിച്ച് പെണ്‍കുട്ടി പറയുന്നത് ഇങ്ങനെ
”അട്ടവാറിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ കഴിഞ്ഞ 3 മാസമായി ജോലി ചെയ്ത് വരികയാണ് താന്‍. യുവാവും അവിടെത്തെ ജീവനക്കാരനാണ്. തന്റെ മൊബൈലിലേക്ക് അയാള്‍ സ്ഥിരമായി മെസേജ് അയക്കുമായിരുന്നു. പാവപ്പെട്ട കുടുംബത്തില്‍ നിന്നും വരുന്ന കാരണം ജോലി അത്യാവശ്യമായിരുന്നു. ജോലി പോകും എന്ന പേടി കാരണം തന്റെ മേലുദ്യോഗസ്ഥനായ ഇയാള്‍ക്കെതിരെ പരാതിപ്പെടാനും പേടിയായിരുന്നു. മെസേജിന് മറുപടി അയച്ചില്ലെങ്കില്‍ തന്റെ ജോലിക്ക് ഭീഷണിയാകുമോ എന്നും താന്‍ ഭയപ്പെട്ടിരുന്നു.
ഒരു ദിവസം ഇയാള്‍ തന്നെ ബസ് സ്റ്റോപില് ഇറക്കാമെന്നു പറഞ്ഞ് നിര്‍ബന്ധിച്ച് കാറില്‍ കയറ്റി. കാറില്‍ വച്ച് ഇയാള്‍ തന്നോട് അപമര്യാദയായി പെരുമാറി. തുടര്‍ന്ന് ബഹളം വച്ചപ്പോള്‍ കാര്‍ നിര്‍ത്തി. ഈ സംഭവത്തിനുശേഷം പിന്നെ എപ്പോഴും തന്റെ കൂടെ വരാന്‍ അയാള്‍ നിര്‍ബന്ധിക്കുകയും പണം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.
സംഭവം നടന്ന ദിവസവും ഇയാള്‍ കാറില്‍ വീട്ടില്‍ കൊണ്ടാക്കാമെന്ന് പറഞ്ഞ് തനിക്ക് മെസേജ് അയച്ചു. ജോലി കഴിഞ്ഞ് ഷോപ്പിനു പുറത്തെത്തിയപ്പോള്‍ അയാള്‍ അവിടെ കാത്തു നില്ക്കുന്നുണ്ടായിരുന്നു. അയാള്‍ കൈയ്യില്‍ ബലമായി പിടിച്ച് നിര്‍ബന്ധിച്ച് കാറില്‍ കയറ്റാന്‍ ശ്രമിച്ചു. താന്‍ ബഹളം വയ്ക്കുകയും സഹായത്തിനായി അഭ്യര്‍ത്ഥിക്കുകയും ചെയ്തപ്പോഴാണ് അവിടെയുള്ള ആളുകള്‍ എത്തി തന്നെ രക്ഷിച്ചത്. അവര്‍ തന്നെ രക്ഷിക്കുകയായിരുന്നു, ഇപ്പോല്‍ അവര്‍ ജയിലിലായി ‘ താന്‍ അയാള്‍ക്കൊപ്പം കാറില്‍ ഇരിക്കുന്ന വീഡിയോ ഉണ്ടെന്നും അത് വച്ചാണ് അയാള്‍ തന്നെ ഭീഷണിപെടുത്തിയിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു.
യുവാവിനെതിരെ താന്‍ പരാതി നല്‍കിയിട്ടുണ്ടെന്നും നടപടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു.ഹിന്ദു യുവതിയോട് സംസാരിച്ചെന്നാരോപിച്ച് മുസ്ലിം യുവാവിനെ വിവസ്ത്രനാക്കിയശേഷം കെട്ടിയിട്ടു മര്‍ദ്ദിച്ചുവെന്ന രീതിയിലായിരുന്നു സംഭവം വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മര്‍ദ്ദനം നടത്തിയ ബജംറംഗ്ദള്‍ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.
യുവാവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പ്രാദേശിക കേബിള്‍ ടെലിവിഷന്‍ ചാനല്‍ ആണ് പുറത്ത് വിട്ടത്.മംഗലാപുരത്തെ ഒരു സ്റ്റോറില്‍ മാനേജറായി ജോലി ചെയ്യുകയാണ് യുവാവ്. ഇതേ സ്റ്റോറില്‍ സെയില്‍സ് ഗേളാണ് യുവതി. യുവതി തന്നോട് 2000 രൂപ ആവശ്യപ്പെട്ടെന്നും ഇതു നല്‍കുന്നതിനായി ഇരുവരും എ.ടി.എമ്മിലേക്കു പോകും വഴിയാണ് ആക്രമിക്കപ്പെട്ടതെന്നും പോലീസിനു നല്കിയ പരാതിയില്‍ യുവാവ് പറയുന്നു.
Discussion about this post