ഡൽഹി : ഇന്ന് രാജ്യം എഴുപത്തിനാലാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.കോവിഡ് മഹാമാരി രാജ്യമെമ്പാടും ബാധിച്ചിരിക്കുന്നു അതിനാൽ വൻ സുരക്ഷാ മുൻകരുതലുകളോടെയാണ് രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്.നയതന്ത്രജ്ഞർ, ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ എന്നിവരടക്കം 4,000 പേർക്ക് മാത്രമാണ് ചെങ്കോട്ടയിലേക്ക് പ്രവേശനമുള്ളത്.
ആറടി അകലം വരുന്ന രീതിയിലാണ് സീറ്റുകൾ ക്രമീകരിച്ചിട്ടുള്ളത്.മതിയായ അകലങ്ങളിൽ മെറ്റൽ ഡിറ്റക്ടറോടു കൂടിയ കവാടങ്ങൾ നിർമിക്കപ്പെട്ടിട്ടുണ്ട്. കവാടത്തിൽ തന്നെ എല്ലാ അതിഥികളുടെയും താപനില പരിശോധിക്കാനുള്ള സംവിധാനങ്ങൾ ഉണ്ടാകും.ചടങ്ങ് നടക്കുന്നിടത്തും പുറത്തുമെല്ലാം ഹാൻഡ് സാനിറ്റൈസറുകൾ യഥേഷ്ടം ലഭ്യമാക്കും.എല്ലാവർക്കും വിതരണം ചെയ്യുന്നതിനായി മാസ്കുകളും സംഘാടകർ കരുതിയിട്ടുണ്ട്.












