അയോധ്യ : രാമജന്മഭൂമിയിലുയരുന്ന ശ്രീരാമ ക്ഷേത്രത്തിനടുത്ത് നിർമ്മിക്കുന്നത് ഉത്തർപ്രദേശിനെ സിരാകേന്ദ്രമാവുന്ന റെയിൽവേ സ്റ്റേഷൻ.104.77 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ബൃഹദ് പദ്ധതിയാണിത്.അയോധ്യ റെയിൽവേ സ്റ്റേഷൻ നിർമ്മാണത്തിന്റെ ആദ്യഘട്ടം 2021 ജൂൺ മാസത്തോടെ പൂർത്തിയാകുമെന്നാണ് നോർത്തേൺ റെയിൽവേ അധികൃതർ പ്രതീക്ഷിക്കുന്നത്.2017-18 സാമ്പത്തിക വർഷത്തിൽ ആദ്യം 80 കോടി രൂപയായിരുന്നു പദ്ധതിക്ക് നീക്കി വച്ചിരുന്നത്.
പിന്നീടത് 104.77 കോടി രൂപയായി ഉയർത്തുകയായിരുന്നു.അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാനെത്തുന്ന ഭക്തർക്ക് സകലവിധ സൗകര്യങ്ങളും ഉത്തർപ്രദേശ് സർക്കാർ റെയിൽവേ സ്റ്റേഷനിൽ ഏർപ്പെടുത്തും.വിഐപി ലോഞ്ച്, ഓഡിറ്റോറിയം, സ്പെഷ്യൽ ഗസ്റ്റ് ഹൗസ്, ശിശുവിഹാർ, ഡോർമിറ്ററികൾ തുടങ്ങിയ സൗകര്യങ്ങളെല്ലാം ഇവിടെയുണ്ടാകും.ഇന്ത്യൻ റെയിൽവേയുടെ അധീനതയിലുള്ള റൈറ്റ്സ് ലിമിറ്റഡിനാണ് സ്റ്റേഷന്റെ നിർമ്മാണ ചുമതല.
Discussion about this post