മ്യാൻമറിലെ റോഹിംഗ്യൻ മുസ്ലിങ്ങൾക്ക് പാകിസ്ഥാൻ ഭീകരസംഘടനയായ ഐ.എസ്.ഐ ഭീകര പരിശീലനം നൽകുന്ന വാർത്തകൾ പുറത്ത്.ഭീകര പരിശീലന ക്യാമ്പുകളുടെ വിവരങ്ങൾ അടങ്ങുന്ന സൗത്ത് ഏഷ്യൻ ഡെമോക്രാറ്റിക് ഫോറത്തിന്റെ റിപ്പോർട്ട് ദേശീയ മാധ്യമമായ സീന്യൂസ് ആണ് പുറത്തു വിട്ടത്.
ബംഗ്ലാദേശ് മ്യാൻമർ അതിർത്തിയിൽ, ജമാഅത്തെ മുജാഹിദീൻ ബംഗ്ലാദേശിന്റെ സഹായത്തോടെയാണ് പാകിസ്ഥാൻ റോഹിംഗ്യക്കാർക്ക് ഭീകര പരിശീലനം നൽകുന്നത്.ബംഗ്ലാദേശിലെ ഏറ്റവും വലിയ ഭീകര സംഘടനയാണ് ജമാഅത്തെ മുജാഹിദീൻ ബംഗ്ലാദേശ്.റോഹിംഗ്യൻ അഭയാർത്ഥികളെ ഇന്ത്യയിൽ പ്രവേശിപ്പിക്കണമെന്ന വാദവുമായി ഇടതുപക്ഷ, ലിബറൽ സംഘടനകൾ ഇന്ത്യയിൽ പ്രതിഷേധം ഉയർത്തുന്നുണ്ട്.ഇവരുടെ സഹായത്തോടെ ഭീകരവാദികളെ ഇന്ത്യയിലേക്ക് കടത്താനുള്ള ശ്രമമാണ് പാക് ചാരസംഘടനയായ ഇന്റർ സർവീസ് ഇന്റലിജൻസ് നടത്തുന്നത്.മാനുഷിക അവകാശങ്ങളുടെ മറവിൽ ഭീകരവാദം ഒളിച്ചു കടത്താനുള്ള പാകിസ്ഥാൻ പദ്ധതിയാണ് ദേശീയ മാധ്യമങ്ങൾ അനാവൃതമാക്കിയിരിക്കുന്നത്.
Discussion about this post