തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1530 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 1351 പേർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്. ഇന്ന് സംസ്ഥാനത്ത് 10 പേർ രോഗം ബാധിച്ച് മരണമടഞ്ഞു.
തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ ഇന്ന് 145 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 298 പേരിൽ നടത്തിയ പരിശോധനയിലാണ് 145 പേർക്ക് രോഗബാധയുണ്ടായെന്ന് സ്ഥിരീകരിച്ചത്. 144 തടവുകാർക്കും ഒരു ഉദ്യോഗസ്ഥനുമാണ് രോഗം ബാധിച്ചത്. 900ൽ അധികം അന്തേവാസികളാണ് ജയിലിലുള്ളത്. സെൻട്രൽ ജയിലിൽ ആദ്യം രോഗബാധ സ്ഥിരീകരിച്ച തടവുകാരൻ ഉൾപ്പടെ നാല് പേർ തിരുവനന്തപുരത്ത് ഇന്ന് മരിച്ചു.
അതേസമയം സംസ്ഥാനത്ത് ഇന്ന് ആരോഗ്യ പ്രവർത്തകർക്ക് രോഗബാധ സ്ഥിരീകരിച്ചു. 1099 പേർ രോഗമുക്തരായി. 13 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്ന് ഒഴിവാക്കി. 19 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ ഉൾപ്പെടുത്തി. ഇന്നത്തെ 100 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
Discussion about this post