ന്യൂഡൽഹി : ചിങ്ങപ്പുലരിയിൽ കേരളീയർക്ക് മലയാളത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി മലയാളത്തിലും ഇംഗ്ലീഷിലും പ്രധാനമന്ത്രി ആശംസകൾ അറിയിച്ചിട്ടുണ്ട്. ‘ ചിങ്ങമാസം ആഗതമായ ഈ വേളയിൽ, പ്രത്യേകിച്ച് എന്റെ മലയാളി സഹോദരങ്ങൾക്ക് ആശംസകൾ നേരുന്നു.വരുന്ന വർഷം എല്ലാവർക്കും വിജയവും നല്ല ആരോഗ്യവും സമൃദ്ധിയും കൈവരുത്തട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു’ എന്നതാണ് സന്ദേശത്തിന്റെ പൂർണരൂപം.
നരേന്ദ്രമോദി ട്വീറ്റ് ചെയ്ത് കുറച്ചു സമയങ്ങൾക്കുള്ളിൽ തന്നെ നിരവധി പേരാണ് പ്രധാനമന്ത്രിക്ക് മറുപടി ആശംസകളുമായി എത്തിയത്. ഇതിൽ ബിജെപി കേരള സംസ്ഥാന ജനറൽസെക്രട്ടറി ശോഭാ സുരേന്ദ്രനും ഉൾപ്പെടുന്നുണ്ട്. ‘ അങ്ങേയ്ക്കും ഹൃദയം നിറഞ്ഞ ആശംസകൾ’ എന്നാണ് ശോഭാസുരേന്ദ്രൻ ട്വീറ്റ് ചെയ്തത്.













Discussion about this post