മലപ്പുറം : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം റിപ്പോർട്ട് ചെയ്തു.മലപ്പുറം പൂക്കോട്ടൂർ സ്വദേശി ഇല്യാസ് (47) ആണ് കോവിഡ് ബാധിച്ച് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.കോവിഡ് ബാധിച്ച് ഇന്ന് എറണാകുളം ജില്ലയിൽ രണ്ടു പേരും കോഴിക്കോട് ജില്ലയിൽ രണ്ടു പേരും മരണപ്പെട്ടിരുന്നു.ഇതോടെ, ഇന്ന് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചവരുടെ എണ്ണം അഞ്ചായി വർദ്ധിച്ചു.
എറണാകുളം ജില്ലയിലെ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആലുവ തായ്ക്കാട്ടുകര സദാനന്ദൻ, മുത്തകുന്നം കോട്ടുവള്ളിക്കാട് തറയിൽ വൃന്ദ സജീവൻ എന്നിവരാണ് മരിച്ചത്.ഇരുവരുടെയും മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴ എൻഐവി ലാബിലേക്ക് പരിശോധനയ്ക്കയച്ചിട്ടുണ്ട്.വടകര റൂറൽ എസ്പി ഓഫീസ് ജീവനക്കാരനായ ബാലുശ്ശേരി സ്വദേശി ഷാഹിൻ ബാബുവും മാവൂർ സ്വദേശിയായ സുലുവുമാണ് കോഴിക്കോട് ഇന്ന് മരിച്ചത്.











