ഡൽഹി : രാജ്യത്തിന്റെ കോവിഡ് പോരാട്ടം ദുർബലമാക്കാൻ ലഭിച്ച ഒറ്റ അവസരം പോലും രാഹുൽഗാന്ധി പാഴാക്കിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്.പി.എം കെയേഴ്‌സ് ഫണ്ട് ദേശീയ ദുരന്ത നിവാരണ ഫണ്ടിലേക്ക് മാറ്റാനാവശ്യപ്പെട്ടു കൊണ്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളിയ സാഹചര്യത്തിൽ പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
പി.എം കെയേഴ്‌സ് ഫണ്ട് വളരെയധികം സുതാര്യതയുള്ളതാണെന്നു പറഞ്ഞ രവിശങ്കർ പ്രസാദ്, തങ്ങളുടെ ഗവൺമെന്റ് ഒരൊറ്റ അഴിമതി ആരോപണം പോലും ഇതുവരെ നേരിട്ടിട്ടില്ലെന്നുള്ള വസ്തുതയും ചൂണ്ടിക്കാണിച്ചു.കോവിഡ് പോരാട്ടമാരംഭിച്ച നാൾ മുതൽ രാജ്യത്തെ അസ്ഥിരപ്പെടുത്താൻ മാത്രമാണ് രാഹുൽ ഗാന്ധി ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post