പത്തനംതിട്ടയിലെ കൊറ്റനാട് പഞ്ചായത്ത് പ്രസിഡന്റായി ബി.ജെ.പി അംഗം പി.ടി. സുധയെ തിരഞ്ഞെടുത്തു. നറുക്കെടുപ്പിലൂടെയായിരുന്നു തെരഞ്ഞെടുപ്പ്. ഇ പ്രസിഡന്റ് തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹിഷ്‌കരിച്ചതിനെ തുടര്‍ന്ന് സി.പി.എം, ബി.ജെ.പി അംഗങ്ങള്‍ തമ്മില്‍ നേരിട്ട് മത്സരിക്കുകയായിരുന്നു. സി.പി.എം സ്ഥാനാര്‍ഥിയായി മുന്‍ പ്രസിഡന്റ് എം.എസ്. സുജാതയാണ് മത്സരിച്ചത്.
പ്രസിഡന്റു സ്ഥാനം പട്ടികജാതി വനിതാ സംവരണം ആയതിനാല്‍ ഭരണസമിതിയില്‍ ഭൂരിപക്ഷമുള്ള കോണ്‍ഗ്രസിന് സ്വന്തം സ്ഥാനാര്‍ഥികളുണ്ടായില്ല. നേരത്തെ കോണ്‍ഗ്രസ് പിന്തുണയില്‍ ഭരണം നടത്തിവന്ന സി.പി.എമ്മിലെ എം.എസ്. സുജാതയെ അവിശ്വാസത്തിലൂടെ പുറത്താക്കിയതിനെ തുടര്‍ന്നാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ടിവന്നത്.
13 അംഗ പഞ്ചായത്തില്‍ കോണ്‍ഗ്രസിന് ഏഴും എല്‍.ഡി.എഫിനും ബി.ജെ.പിക്കും മൂന്ന് അംഗങ്ങള്‍ വീതവുമാണുള്ളത്. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചതോടെ ഇരുപാര്‍ട്ടിക്കും മൂന്ന് വോട്ടുവീതം ലഭിച്ചു. പിന്നീട് നറുക്കിട്ടാണ് പ്രസിഡന്റിനെ തിരഞ്ഞെടുത്തത്.ഇതാദ്യമായാണ് ബി.ജെ.പിക്ക് കൊറ്റനാട് ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റു സ്ഥാനം ലഭിക്കുന്നത്.












Discussion about this post