വാരിയംകുന്നന്‍ മഹാത്മാഗാന്ധി കോഴിക്കോട് എത്തിയപ്പോള്‍ സ്വീകരിക്കാന്‍ കെ.മാധവന്‍, നായര്‍, കെ കേളപ്പന്‍ തുടങ്ങിയവര്‍ക്കൊപ്പം തോളേട് ചേര്‍ന്നുവെന്ന മാതൃഭൂമി ലേഖനത്തിലെ പരാമര്‍ശത്തില്‍ എഴുത്തുകാരന്‍ ആലങ്കോട് ലീലാ കൃഷ്ണനെതിരെ രൂക്ഷ വിമര്‍ശനം. ശക്തമായ വിമര്‍ശനമാണ് വിഷയത്തില്‍ സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്നത്.
1920 ഓഗസ്റ്റ് 18 മഹാത്മജി കോഴിക്കോട് കടപ്പുറത്ത് പ്രസംഗിക്കാനെത്തുമ്പോള്‍ കെ.മാധവന്‍ നായര്‍, കെ കേളപ്പന്‍, രാമുണ്ണി മേനോന്‍, ചെമ്പ്രശ്ശേരി തങ്ങള്‍, വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തോളോടു ചേര്‍ത്ത് പിടിച്ച് നിന്നു എന്ന ലേഖനത്തിലെ പരാമര്‍ശം ആണ് വിവാദമായത്.
വാരിയന്‍കുന്നത്ത് ഹാജിയുടെ പേര് മാധവന്‍ നായര്‍ ആദ്യമായി കേള്‍ക്കുന്നത് 1921 ഫെബ്രുവരിയിലാണണെന്ന് മാധവന്‍ നായര്‍ തന്റെ പുസ്തകത്തില്‍ വ്യക്തമാക്കുന്നുണ്ട്. നേരിട്ട് ആദ്യമായി കാണുന്നത് 1921 ആഗസ്ത് 24നാണെന്നും അദ്ദേഹം പറയുന്നു. പിന്നെയെങ്ങനെ ഗാന്ധിയെ സ്വീകരിക്കാന്‍ കൈകോര്‍ത്തുവെന്നാണ് ചോദ്യം.
ബോധപൂര്‍വം ചരിത്രം എഴുതി ഉണ്ടാക്കാനുള്ള പരിശ്രമമാണോ? എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയ വിമര്‍ശകര്‍ ഉയര്‍ത്തുന്നത്.
അതേസമയം തന്റെ ഭാവനയാണ് ഇതെന്നാണ് ആലങ്കോട് ഇത് സംബന്ധിച്ച ഫോണ്‍ സംഭാഷണത്തില്‍ പറയുന്നത്.
https://www.facebook.com/braveindianews/videos/326485165375927/
ലേഖനം പുറത്ത് വന്നതിന് പിറകെ ആലങ്കോട് ലീലാകൃഷ്ണന്റെ ഫേസ്ബുക്ക് വാളിലും ചിലര്‍ പ്രതിഷേധം ഉയര്‍ത്തി. വളരെ മോശമായ ഭാഷയിലുള്ള പ്രതികരണങ്ങളും ചിലര്‍ നടത്തുന്നു. എന്നാല്‍ ആലങ്കോട് ലീലാകൃഷ്ണന്‍ ഇത് സംബന്ധിച്ച പ്രതികരണം നല്‍കിയിട്ടില്ല













Discussion about this post