ന്യൂഡൽഹി : കോവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തിലും രാജ്യം കാർഷിക കയറ്റുമതിയിൽ റെക്കോർഡ് വർദ്ധനവ് രേഖപ്പെടുത്തി.2019 ലെ മാർച്ച് – ജൂൺ കാലഘട്ടത്തെ അപേക്ഷിച്ച് ഇത്തവണ കാർഷിക ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിൽ 23% വർദ്ധനവുണ്ടായിട്ടുണ്ട്.അതായത്, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കയറ്റുമതി ചെയ്തത് 20,734 കോടി രൂപയുടെ കാർഷിക ഉത്പന്നങ്ങളാണെങ്കിൽ ഈ വർഷം അത് 25,552 കോടി രൂപയായി വർദ്ധിച്ചിട്ടുണ്ട്.ഗോതമ്പ്,കപ്പലണ്ടി,പരിപ്പ് എന്നിവയുടെ കയറ്റുമതിയിലാണ് കാര്യമായ വർദ്ധനവ് ഉണ്ടായിട്ടുള്ളത്.
കോവിഡ് വ്യാപനം ആഗോള ഭക്ഷ്യ ശൃംഖലയെ ബാധിക്കാതിരിക്കാൻ രാജ്യം പരമാവധി ശ്രമിച്ചിട്ടുണ്ടെന്ന് കാർഷിക മന്ത്രാലയം വ്യക്തമാക്കി.കാർഷിക ഉൽപ്പന്നങ്ങളുടെ കയറ്റുമതിയെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനായി എക്സ്പോർട്ട് പ്രൊമോഷൻ ഫോറം നിർമിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
Discussion about this post