ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായുളള ഏറ്റുമുട്ടലില്‍ ഭീകരനെ വധിച്ചു. ഭീകരര്‍ ഒളിച്ചിരിക്കുന്നതായുളള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തെരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ സുരക്ഷാ സേനയ്ക്ക് നേരെ നിറയൊഴിച്ചു. തുടര്‍ന്ന് സുരക്ഷാ സേന നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരനെ വധിച്ചത്.
ദക്ഷിണ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ ഇന്ന് ഉച്ചയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ചിത്രാംഗം ഗ്രാമത്തില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ട് എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന തെരച്ചില്‍ നടത്തിയത്.
പ്രദേശം വളഞ്ഞ് ഭീകരരെ പിടികൂടാനായിരുന്നു പദ്ധതി. തെരച്ചിലിനിടെ ഭീകരര്‍ സുരക്ഷാ സേനയ്ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. തുടര്‍ന്ന് സേന നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരന് കൊല്ലപ്പെട്ടത്.
Discussion about this post