വാഷിങ്ടൺ : ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ, പിന്നീട് അമേരിക്കയുടെ ഉടമസ്ഥാവകാശം ചൈനയ്ക്ക് ആകുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
ജോ ബൈഡൻ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിൽ, ചൈന സൃഷ്ടിച്ച വെല്ലുവിളികളെ കുറിച്ചു പോയിട്ട് ചൈനയെ കുറിച്ച് പോലും ഒരക്ഷരം മിണ്ടിയില്ലെന്ന് ട്രംപ് എടുത്തു പറഞ്ഞു. ഡെമോക്രാറ്റിക് പാർട്ടിയുടെ വെറുപ്പോ കലർന്ന രാഷ്ട്രീയത്തെ ഉപേക്ഷിക്കേണ്ട സമയമായെന്ന് പറഞ്ഞ് ട്രംപ്, ബൈഡൻ ജയിക്കേണ്ടത് ചൈനയുടെ കൂടി താൽപര്യമാണെന്ന് വെളിപ്പെടുത്തുന്ന ഇന്റലിജൻസ് റിപ്പോർട്ടുകളെക്കൂടി ചൂണ്ടിക്കാട്ടി. താൻ ജയിക്കുന്നത് ചൈനയ്ക്ക് കനത്ത പ്രഹരമായിരിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.












