പാലക്കാട് : 25കാരിയായ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുത്തു.മുതലമട ഗോവിന്ദാപുരം അബേദ്കർ കോളനിയിലെ എസ് ശിവരാജിനെതിരെയാണ് കൊല്ലംകോട് പോലീസ് കേസെടുത്തിട്ടുള്ളത്.പോലീസ് ഇൻസ്പെക്ടർ എ.വിപിൻ ദാസിനാണ് കേസിന്റെ അന്വേഷണ ചുമതലയുള്ളത്.
വെള്ളിയാഴ്ച കേസുമായി ബന്ധപ്പെട്ട് പരാതിക്കാരിയുടെ വീട്ടിലെത്തി പോലീസ് മൊഴിയെടുത്തു.ഇതിനു മുമ്പ് ശിവരാജന്റെ ഭാര്യയെ ആക്രമിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഈ 25കാരിയുടെ ഭർത്താവിനെതിരെ പോലീസ് കേസെടുത്തിരുന്നു. ശിവരാജനെതിരെയുള്ള പരാതി സിപിഎമ്മിന്റെ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഡിസിസി വൈസ് പ്രസിഡണ്ട് സുമേഷ് അച്യുതൻ ആരോപിച്ചു.സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post