കൊച്ചി: ജിസിഡിഎ ഗസ്റ്റ് ഹൗസിലെ ഫര്‍ണിച്ചറുകള്‍ കടത്തിയ കേസില്‍ വിശാല കൊച്ചി വികസന അതോറിറ്റി( ജിസിഡിഎ) മുന്‍ ചെയര്‍മാനും കെപിസിസി സെക്രട്ടറിയുമായ എന്‍ വേണുഗോപാലിനെയും മൂന്ന് ജീവനക്കാരെയും പൊലീസ് അറസ്റ്റ് ചെയ്തു. ലക്ഷങ്ങള്‍ വിലവരുന്ന എയര്‍ കണ്ടീഷണറും സെറ്റിയും അടക്കമുള്ള ഫർണിച്ചറുകൾ ആണ് കടത്തിയത്.
ജിസിഡിഎ അസി. എന്‍ജിനിയര്‍(സിവില്‍ ) ഷൈനി, മുന്‍ അസി. എക്സിക്യൂട്ടീവ് എന്‍ജിനിയര്‍മാരായ മോഹനദാസന്‍, ദിലീപ് ഗോപാലകൃഷ്ണന് എന്നിവരാണ് പിടിയിലായ മറ്റ് മൂന്ന്പേര്‍. ജിസിഡിഎ മുന്‍ ചെയര്മാന് സി എന്‍ മോഹനന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
Discussion about this post