പാട്ന: കെജ്രിവാളിന് നേരെ കരിങ്കൊടി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനു നേരെ പാട്ന വിമാനത്താവളത്തില്‍ കരിങ്കൊടി കാട്ടി. അണ്ണാ ഹസാരെ അനുയായികളെന്ന് അവകാശപ്പെട്ട ഒരു സംഘം ആളുകളാണ് കരിങ്കൊടി കാട്ടിയത്.
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ക്ഷണം സ്വീകരിച്ച്
ബിഹാറിലെ സേവനാവകാശ നിയമത്തിന്റെ നാലാം വാര്‍ഷികാഘോഷ ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് കെജ്രിവാള് പാട്നയിലെത്തിയത്.
അരവിന്ദ് കെജ്രിവാളുമായി ചേര്‍ന്ന് അണ്ണാ ഹസാരെ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. എന്നാല്‍ കെജ്രിവാള് എഎപി രൂപികരിച്ചതിനു ശേഷം ഇരുവരും പിരിയുകയായിരുന്നു.
Discussion about this post