കുപ്രസിദ്ധ നക്സലൈറ്റ് മുസാഫിർ സാഹ്നി നെഞ്ചുവേദനയെ തുടർന്ന് ചികിത്സയിലിരിക്കെ മരണപ്പെട്ടു.ബീഹാറിലുള്ള പാറ്റ്ന മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്.ഇയാൾ തനിക്കു നെഞ്ചുവേദന അനുഭവപ്പെടുന്നുവെന്ന് അറിയിച്ചതിനെ തുടർന്ന് പാറ്റ്നയിലെ ജയിൽ അധികൃതർ കഴിഞ്ഞ ദിവസം മുസാഫിറിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
വടക്കൻ ബീഹാറിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഒട്ടനേകം കേസുകൾ മുസാഫിർ സാഹ്നിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.പ്രധാനമായും ബീഹാറിലെ സീതാമർഹി, മുസ്സാഫർപൂർ, ഹാജിപൂർ എന്നീ ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിലാണ് മുസാഫിറിനെതിരെയുള്ള കേസുകളുള്ളത്.2018-ൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.തുടർന്ന്, കഴിഞ്ഞ 18 മാസമായി പാറ്റ്‌നയിലുള്ള ജയിലിലാണ് മുസാഫിർ സാഹ്നിയുള്ളത്.








