സോണിയ ഗാന്ധിക്ക് കോൺഗ്രസ് പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്ത് തുടരാൻ താല്പര്യമില്ലെങ്കിൽ രാഹുൽ ഗാന്ധി സ്ഥാനമേറ്റെടുക്കണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്.പാർട്ടിയിൽ അടിമുടി മാറ്റം വേണമെന്നാവശ്യപ്പെട്ട് 23 മുതിർന്ന നേതാക്കൾ സോണിയ ഗാന്ധിക്ക് കത്തയച്ച സംഭവത്തിൽ പ്രതികരിക്കുമ്പോഴാണ് അദ്ദേഹം ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത്.
പാർട്ടിയിൽ അഴിച്ചു പണി വേണമെന്നാവശ്യപ്പെട്ട് നേതാക്കൾ പാർട്ടി അധ്യക്ഷയ്ക്ക് കത്തെഴുതിയെന്ന കാര്യം വിശ്വസിക്കാനാവുന്നില്ലെന്നും ഇതു പാർട്ടിക്കുള്ളിൽ തന്നെ ഒതുങ്ങേണ്ട കാര്യമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സോണിയ ഗാന്ധി തന്നെ പാർട്ടി പ്രസിഡന്റായി തുടരണമെന്നാണ് തന്റെ ആഗ്രമെന്നും സോണിയ അതിന് തയ്യാറാവുന്നില്ലെങ്കിൽ രാഹുൽ ഗാന്ധി മുന്നോട്ട് വരണമെന്നും അശോക് ഗെലോട്ട് വ്യക്തമാക്കി.സോണിയ പാർട്ടിയുടെ അധ്യക്ഷ സ്ഥാനമൊഴിയാൻ തയ്യാറാണെന്ന കാര്യം പാർട്ടി നേതാക്കൾക്കെഴുതിയ മറുപടി കത്തിലാണ് സൂചിപ്പിച്ചിട്ടുള്ളത്.
Discussion about this post