തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമില്ലാത്തത് പിണറായി വിജയന് മാത്രമാണെന്നു ഷാഫി പറമ്പില്‍ എംഎല്‍എ. നിയമസഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഷാഫി പറമ്പില്‍.
കേരളത്തിലെ എല്ലാ ചെറുപ്പക്കാര്‍ക്കും സ്വപ്നയാകാന്‍ പറ്റില്ല. കേരളത്തിലെ എല്ലാ ചെറുപ്പക്കാരുടെയും ചിറ്റപ്പന് ഇ.പി ജയരാജനല്ല. കേരളത്തിലെ എല്ലാ ചെറുപ്പക്കാരുടെയും കൊച്ചാപ്പ കെ.ടി ജലീലല്ല. അവര്‍ പഠിച്ചെഴുതിയ റാങ്ക് ലിസ്റ്റിലെ ജോലിയാണു ചോദിക്കുന്നത്. ജോലി ബക്കറ്റിലെടുത്ത് വച്ചിട്ടുണ്ടോ എന്നാണ് പിഎസ്സി ചോദിക്കുന്നത്. ‘സ്വപ്ന’മാര്‍ക്കുള്ള ജോലി എടുത്ത വച്ച ബക്കറ്റ് ക്ലിഫ് ഹൗസിലായിരുന്നോ എന്നും ഷാഫി ചോദിച്ചു.
എന്‍ഐഎ അന്വേഷിക്കുന്ന കേസുകളുടെ ഉറവിടമായി മുഖ്യമന്ത്രിയുടെ ഓഫിസ് മാറി. കേരളത്തില്‍ ഒരു സര്‍ക്കാരും ഇന്നേവരെ രാജ്യദ്രോഹ കേസിന് അന്വേഷണ വിധേയരാവേണ്ട അവസ്ഥയുണ്ടായിട്ടില്ല. എം.ശിവശങ്കറിന്റെ ഒരേയൊരു ഗോഡ്ഫാദര് മുഖ്യമന്ത്രിയാണ്. എന്‍ഐഎ കേരളത്തിന്റെ സെക്രട്ടറിയേറ്റിന്റെ പടിയും കടന്ന് അകത്തേക്ക് വരുന്ന സാഹചര്യം ഒരാളും ഉണ്ടാക്കിയിട്ടില്ലെന്നും ഷാഫി വ്യക്തമാക്കി.
Discussion about this post