കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ജാർഖണ്ഡ് മുക്തി മോർച്ച പാർട്ടി പ്രസിഡണ്ടും രാജ്യസഭാംഗവുമായ ഷിബു സോറനെ റാഞ്ചിയിലെ മെദന്ത ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും മുൻകരുതലുകളുടെ ഭാഗമായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതെന്നും ജാർഖണ്ഡ് മുക്തി മോർച്ച പാർട്ടി ജനറൽ സെക്രട്ടറിയും പാർട്ടിയുടെ ഔദ്യോഗിക വക്താവുമായ വിനോദ് പാണ്ഡെ വ്യക്തമാക്കി.
വെള്ളിയാഴ്ചയാണ് ഷിബു സോറനും ഭാര്യ രൂപി സോറനും കോവിഡ് സ്ഥിരീകരിച്ചത്.കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇരുവരും റാഞ്ചിയിലെ വീട്ടിൽ ഐസോലേഷനിലായിരുന്നു.ഇതിനു മുമ്പ് ഷിബു സോറന്റെ 12 അംഗരക്ഷകർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു








