ജനീവ: സിറിയയിലും ഇറാക്കിലുമായി 10,000ലേറെ ഐഎസ് ഭീകരര്‍ ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭ ഭീകരവാദവിരുദ്ധ വിഭാഗം തലവന്‍ വ്ലാദിമിര്‍ വൊറോണ്‍കോവ്. ചെറിയ ചെറിയ സംഘങ്ങളായാണ് ഇവര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ലഭ്യമായ വിവരമെന്നു ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലില്‍ സംസാരിക്കവേ പറഞ്ഞു.
അമേരിക്കന്‍ പ്രതിരോധ വിഭാഗം ഇന്‍സ്പെക്ടര്‍ ജനറലിന്റെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ് വൊറോണ്‍കോവ് ഇക്കാര്യം വ്യക്തമാക്കിയത്. 2019-20 വര്‍ഷങ്ങളിലായി ഇവരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം സുരക്ഷാസമിതിയെ അറിയിച്ചു.
Discussion about this post