അമരാവതി: കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് മുതിർന്ന കോൺഗ്രസ്സ് നേതാവ് ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലെ കടപ്പ ജില്ല പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.
കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രി അധികൃതരുടെ അനുമതി ഇല്ലാതെ പുറത്തിറങ്ങിയ ഇദ്ദേഹത്തെ സുരക്ഷാ ജീവനക്കാരന്‍ തടഞ്ഞെങ്കിലും ആശുപത്രി ഉടമ തന്റെ സുഹൃത്താണെന്നും അദ്ദേഹത്തോട് സംസാരിക്കാനുണ്ടെന്നും പറഞ്ഞ് പുറത്തേക്ക് പോവുകയായിരുന്നു.
തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിനൊടുവിൽ സുന്നപുരല്ലെപള്ള റെയില്‍വെ ട്രാക്കിന് സമീപത്ത് നിന്നും മൃതദേഹം കണ്ടെടുത്തു. കോവിഡ് ബാധിച്ചതിനാല്‍ വിഷാദവാനാണെന്നും അതിനാല്‍ ജീവിതം അവസാനിപ്പിക്കുകയാണെന്നും ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.








