മുംബൈ : റിയ ചക്രബർത്തി നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ ഫ്ലാറ്റിൽ നിന്നും താമസം മാറുന്നതിന് മുമ്പ് 8 ഹാർഡ് ഡിസ്കുകൾ നശിപ്പിച്ചതായി സുശാന്തിന്റെ സുഹൃത്ത് സിദ്ധാർത്ഥ് പിതാനി. സിബിഐയോട് ഇക്കാര്യം സിദ്ധാർഥ് വെളിപ്പെടുത്തിയിട്ടുണ്ട്.സുശാന്തിനോടൊപ്പം ഫ്ലാറ്റിൽ താമസിച്ചിരുന്നതും സിദ്ധാർഥ് പിതാനിയായിരുന്നു.
ജൂൺ 8 -ന് ഹാർഡ് ഡിസ്ക് നശിപ്പിക്കുന്നതിനായി ഐടി മേഖലയിലെ വിദഗ്ദ്ധരെ വിളിച്ചിരുന്നുവെന്നും സുശാന്ത്,റിയ, പാചകക്കാരനായ നീരജ്, സുശാന്തിന്റെ ഫ്ളാറ്റിലെ ജീവനക്കാരനായ ദിപേഷ് സാവന്ത് എന്നിവർ സംഭവം നടക്കുമ്പോൾ ഫ്ലാറ്റിലുണ്ടായിരുന്നെന്നും സിദ്ധാർത്ഥ് വ്യക്തമാക്കി.ആ ഹാർഡ് ഡിസ്‌കിലെന്താണ് ഉണ്ടായിരുന്നത് എന്നതിനെ കുറിച്ച് തനിക്കറിയില്ലെന്നാണ് സിദ്ധാർത്ഥ് പിതാനി സിബിഐയോട് പറഞ്ഞത്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് തുടർച്ചയായ അഞ്ചാം ദിവസമാണ് സിദ്ധാർത്ഥിനെ സിബിഐ ചോദ്യം ചെയ്യുന്നത്.










Discussion about this post