ശ്രീനഗർ : സെപ്റ്റംബർ 29 ന് ലോകത്തിലെ ഏറ്റവും നീളം കൂടിയ ഹൈ അൾട്ടിട്യൂഡ് ഹൈവേ തുരങ്കമായ അടൽ റോഹ്തങ് തുരങ്കം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ടെന്ന് ജമ്മുവിലെ ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ രാം ലാൽ മാർകണ്ഡ വ്യക്തമാക്കി.
തുരങ്കത്തിലൂടെ ഗതാഗതം ആരംഭിക്കുന്നതോടെ സൈനികരും പ്രദേശവാസികളും കാലങ്ങളായി അനുഭവിക്കുന്ന യാത്രദുരിതത്തിന് അറുതി വരുമെന്ന് രാം ലാൽ മാർകണ്ഡ കൂട്ടിച്ചേർത്തു. സമുദ്ര നിരപ്പിൽ നിന്നും 10,000 അടി ഉയരത്തിൽ നിർമിച്ചിരിക്കുന്ന ഈ തുരങ്കത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത് ബോർഡർ റോഡ് ഓർഗനൈസേഷനാണ്.9.02 കിലോമീറ്ററാണ് തുരങ്കത്തിന്റെ നീളം.അടൽ റോഹ്തങ് തുരങ്കം നിർമിച്ചിരിക്കുന്നത് മണാലി -ലഡാക്ക് ഹൈവേയിലെ റോഹ്തങ് ചുരത്തിലെ മഞ്ഞുമലകൾക്കടിയിലൂടെയാണ്.ഈ തുരങ്കത്തിലൂടെ ഗതാഗതം ആരംഭിക്കുന്നതോടെ സാമ്പത്തികവും സാമൂഹ്യപരവുമായ വലിയ മാറ്റങ്ങൾ ജമ്മുവിലുണ്ടാകുമെന്നാണ് കരുതുന്നത്.











