ഗഡഗ് : ശതാബ്ദിയിലും കരുത്തോടെ കോവിഡിനെ അതിജീവിച്ച വേങ്കോസ ബന്ദാഗേ ഭാരതത്തിന്റെ ശ്രദ്ധയാകർഷിക്കുന്നു.കർണാടകയിലെ ഗഡഗ് സ്വദേശിയായ വേങ്കോസ ബന്ദാഗേ എന്ന വൃദ്ധൻ കോവിഡ് രോഗമുക്തനാകുന്ന ഏറ്റവും പ്രായമേറിയ ആളാണ്.
സ്വാതന്ത്ര്യ സമരത്തിൽ സജീവ പങ്കാളിയായിരുന്ന വേങ്കോസ ബന്ദാഗേയ്ക്ക് 104 വയസുണ്ട്.ആദ്യം ഇദ്ദേഹത്തിന്റെ കുടുംബത്തിലെ 14 പേർക്ക് രോഗം ബാധിച്ചെങ്കിലും ഇദ്ദേഹത്തിന് ലക്ഷണങ്ങൾ കണ്ടിരുന്നില്ല.ഓഗസ്റ്റ് ഏഴിന് രോഗം സ്ഥിരീകരിച്ച ബന്ദാഗേ, ചികിത്സക്ക് ശേഷം ഇപ്പോൾ രോഗമുക്തനാണ്.
അസുഖം മാറിയെങ്കിലും പ്രായം പരിഗണിച്ച് മൂന്നാഴ്ച വീട്ടിൽ തന്നെ വിശ്രമിക്കാനാണ് ബന്ദാഗേയോട് ഡോക്ടർമാർ നിർദേശിച്ചത്.തന്നെ കാണാൻ വരുന്ന സന്ദർശകരോട് ദേശീയ പതാക വീശി വേങ്കോസ ബന്ദാഗേ പറയുന്നത് ഇപ്രകാരമാണ്.” ഡോക്ടർമാരുടെ നിർദേശങ്ങൾ പാലിക്കുക, വിശ്രമിക്കുക. കോവിഡ് ബ്രിട്ടീഷുകാരോളം കരുത്തനൊന്നുമല്ല”
Discussion about this post