ചൈനയ്ക്ക് ഒരുകാലത്തും നയതന്ത്ര ചർച്ചകളുടെ സൗമ്യ ഭാഷ മനസ്സിലായിട്ടില്ലെന്ന് റിട്ട.മേജർ ഗൗരവ് ആര്യ.അവർക്ക് മനസ്സിലാവുന്ന ഭാഷ ഇന്ത്യയ്ക്ക് അറിയാം, ആ ഭാഷയിൽ ചൈനയ്ക്ക് മറുപടി കൊടുക്കണമെന്ന് മേജർ ആവശ്യപ്പെട്ടു.ഒരു വശത്തു കൂടെ നയതന്ത്ര ചർച്ചകൾ നടക്കുമ്പോൾ, മറുവശത്തു കൂടെ പ്രകോപനം അഴിച്ചു വിടുന്ന നിലപാടാണ് എക്കാലത്തും ചൈന സ്വീകരിച്ചിട്ടുള്ളത്.താൻ ഇത് മുൻപ് പ്രതീക്ഷിച്ചിരുന്നതാണെന്നും,മൂന്ന് നാല് വർഷമായി ചൈന ഇതേ നയം തന്നെയാണ് ഇന്ത്യയോട് സ്വീകരിക്കുന്നതെന്നും മേജർ പറഞ്ഞു.
ശനിയാഴ്ച രാത്രി ലഡാക് അതിർത്തിയിലെ പാൻഗോങ്സൊ തടാകത്തിന്റെ തീരത്ത് ചൈന മനപൂർവ്വം പ്രകോപനം സൃഷ്ടിച്ചിരുന്നു.ഇത് വിജയകരമായി പ്രതിരോധിക്കാൻ ഇന്ത്യൻ സൈന്യത്തിന് സാധിച്ചു.ഇക്കാര്യം, ഇന്ത്യൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചതിനു തൊട്ടു പിറകെയാണ് മേജർ ഗൗരവ് ആര്യയുടെ ഈ പ്രതികരണം.












