ലഡാക്ക്: പാംഗോംഗ് സോ തടാകത്തിന് സമീപത്തെ ചൈനയുടെ സുപ്രധാന സൈനിക താവളം ഇന്ത്യ പിടിച്ചെടുത്തതായി വന്ന റിപ്പോർട്ടുകൾക്ക് സ്ഥിരീകരണം. ഇന്ന് പുലർച്ചെയായിരുന്നു ഇന്ത്യയുടെ സുപ്രധാന നീക്കം.
ചുശൂലിന് സമീപത്തെ സ്പാംഗറിലേക്ക് അനധികൃതമായി 500 സൈനികരെ കടത്തി വിട്ട് പ്രകോപനം സൃഷ്ടിച്ച ചൈനയുടെ നീക്കത്തിന് ഇന്ത്യ നൽകിയ ചുട്ട മറുപടിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. മൂന്ന് മണിക്കൂർ നീണ്ടു നിന്ന നേർക്കുനേർ പോരാട്ടത്തിൽ ചൈനീസ് പടയെ ഇന്ത്യൻ സേന അക്ഷരാർത്ഥത്തിൽ തുരത്തുകയായിരുന്നു. ചുശൂലിന് സമീപത്തെ മേഖലകളുടെ നിയന്ത്രണം ഏറ്റെടുത്ത ഇന്ത്യൻ സേന തുറന്ന പോർമുഖത്തിൽ പിടിച്ചു നിൽക്കാനാകാതെ ചൈനീസ് സേന പിന്തിരിഞ്ഞോടുകയായിരുന്നു.
പാംഗോംഗ് സോ തടാകത്തിന് സമീപത്തെ തന്ത്രപ്രധാന മേഖലകളിൽ കടന്നു കയറാനുള്ള ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ശ്രമങ്ങൾ ഇന്ത്യൻ സേന പരാജയപ്പെടുത്തിയതായി രാവിലെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
Discussion about this post