തിരുവനന്തപുരം: വെഞ്ഞാറമൂടില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നു പേര് കൂടി അറസ്റ്റിലായി. മുഖ്യപ്രതികള്‍ക്ക് ഒളിത്താവളം ഒരുക്കിയ മദപുരം സ്വദേശിനിയുള്പ്പെടെയുള്ളവരാണ് പിടിയിലായത്.
ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. അതേസമയം, കേസില്‍ നേരത്തേ അറസ്റ്റിലായ നാലു പ്രതികളെ റിമാന്‍ഡ് ചെയ്തു. അജിത്ത്, ഷജിത്ത്, സതി, നജീബ് എന്നിവരെയാണ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.
Discussion about this post