തിരുവനന്തപുരം: ബംഗളൂരുവില്‍ ലഹരി മരുന്നു കേസില്‍ പിടിയിലായ അനൂപ് മുഹമ്മദുമായി ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. അനൂപ് മുഹമ്മദുമായി ബിനീഷ് കോടിയേരിക്ക് അടുപ്പമുണ്ടെന്നുള്ള തെളിവുകളാണ് ഫിറോസ് പുറത്തുവിട്ടത്.
പ്രതിയായ മുഹമ്മദ് അനൂപിനുവേണ്ടി പണം മുടക്കുന്നത് ബിനീഷാണെന്നും അദ്ദേഹം ആരോപിച്ചു. അനൂപിന്റെ മൊഴിയും ഫിറോസ് പുറത്തുവിട്ടിട്ടുണ്ട്.
മയക്കുമരുന്ന് ഇരട്ടിവിലയ്ക്ക് വില്‍ക്കപ്പെടുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിലെ സിനിമാ മേഖലയിലുള്ളവര്‍ക്കും മയക്കുമരുന്ന സംഘവുമായി ബന്ധമുണ്ടെന്നും ഇതുസംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.
Discussion about this post