ഇസ്ലാമാബാദ് : മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന് കീഴടക്കാൻ അവസാനത്തെ അവസരം നൽകി പാകിസ്ഥാൻ കോടതി.നവാസിനെതിരെയുള്ള അഴിമതി കേസിന്റെ വാദം കേൾക്കുന്നതിനായി സെപ്റ്റംബർ 10 ന് മുമ്പ് കീഴടങ്ങാനാണ് കോടതി നിർദേശിച്ചിട്ടുള്ളത്.ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സിക്കുന്നതിനായി 4 മാസത്തേക്ക് ലണ്ടനിൽ പോകാൻ ലാഹോർ ഹൈക്കോടതി നവാസ് ഷെരീഫിന് അനുമതി നൽകിയിരുന്നു.എന്നാൽ, കഴിഞ്ഞ വർഷം നവംബറിൽ ചികിത്സയ്ക്ക് പോയ ഇയാൾ ഇതുവരെ തിരികെയെത്തിയിട്ടില്ല.
അൽ -അസീസിയ സ്റ്റീൽ മിൽസുമായി ബന്ധപ്പെട്ട കേസിൽ നവാസ് ഷെരീഫിനെ 7 വർഷത്തേക്ക് കോടതി ശിക്ഷിച്ചിരുന്നു.ജയിൽ ശിക്ഷ അനുഭവിക്കുമ്പോഴാണ് ജാമ്യം നേടി നവാസ് ഷെറീഫ് ചികിത്സയ്ക്കു പോയത്.അതേ സമയം, ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉള്ളതിനാലാണ് നവാസ് തിരികെ വരാത്തതെന്ന് വ്യക്തമാക്കി അഭിഭാഷകനായ ഖ്വാജ ഹാരിസ് രംഗത്തു വന്നിട്ടുണ്ട്.











