മനസാക്ഷിക്ക് അനുസരിച്ചാണ് ഓരോ കേസും കൈകാര്യം ചെയ്തതെന്ന് വിടവാങ്ങല്‍ ചടങ്ങില്‍ സുപ്രീംകോടതി ജസ്റ്റിസ് അരുണ്‍ മിശ്ര. തന്റെ വിധികള്‍ വിശകലനം ചെയ്തുക്കൊള്ളൂ. പക്ഷെ പലവിധ നിറങ്ങള്‍ നല്‍കരുതെന്ന് അരുണ്‍ മിശ്ര അഭ്യര്‍ത്ഥിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ വെര്‍ച്വല്‍ യാത്രയയപ്പ് ചടങ്ങാണ് സുപ്രിംകോടതിയില്‍ സംഘടിപ്പിച്ചത്.
ജസ്റ്റിസ് അരുണ്‍ മിശ്ര മാര്‍ഗദീപമാണെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ പറഞ്ഞു. പ്രതികൂല സാഹചര്യങ്ങളെ അരുണ്‍ മിശ്ര ധൈര്യപൂര്‍വം നേരിട്ടെന്നും, ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളപ്പോഴും തന്റെ ജോലി തടസമില്ലാതെ തുടര്‍ന്നുവെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ വ്യക്തമാക്കി.
സുപ്രിംകോടതിയുടെ ഉരുക്ക് ജഡ്ജിയെന്നാണ് അരുണ്‍ മിശ്രയെ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ വിശേഷിപ്പിച്ചത്.
Discussion about this post