ഡൽഹി : ആപ്പ് നിരോധനത്തിനു പിന്നാലെ ചൈനയ്ക്ക് അടുത്ത പ്രഹരവുമായി കേന്ദ്രസർക്കാർ.ചൈനീസ് നിർമ്മിത കളിപ്പാട്ടങ്ങൾ ഇറക്കുമതി ചെയ്യുന്നത് കേന്ദ്രസർക്കാർ നിരോധിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ.
പബ്‌ജിയും വി ചാറ്റുമടക്കം 118 ചൈനീസ് ആപ്പുകൾ ഇന്നലെ കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു.പ്രമുഖ വീഡിയോ ഷെയറിങ് ആപ്പ് ആയ ടിക് ടോക് ഉൾപ്പെടുന്ന 59 ചൈനീസ് ആപ്പുകൾ നിരോധിച്ചതിന്റെ ബാക്കിയായാണ് ഈ നടപടി.
ലഡാക്കിന്റെ കിഴക്കൻ മേഖലയിൽ, കഴിഞ്ഞ മാസം 29നും 30നും രാത്രി ഒന്നിലധികം ഇടങ്ങളിൽ ചൈന അതിക്രമിച്ചു കയറാൻ ശ്രമിച്ചതോടെയാണ് സംഘർഷം വീണ്ടും പൊട്ടിപ്പുറപ്പെട്ടത്.ശക്തമായി പ്രതിരോധിച്ച ഇന്ത്യൻ സൈന്യം, കിഴക്കൻ തീരത്തെ കുന്നുകളിൽ സമ്പൂർണ്ണ സൈനിക വിന്യാസം നടത്തി.ഇതോടു കൂടിയാണ് നയതന്ത്ര പ്രഹരങ്ങൾ ശക്തമാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ച











