ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ സാഹചര്യത്തിൽ കരസേനാ, വ്യോമസേനാ മേധാവിമാര്‍ ലഡാക്കിലെത്തി. കരസേനാ മേധാവി എംഎം നരവനെയും വ്യോമസേനാ എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍ കെ എസ് ഭദൗരിയയും മേഖലയിലെത്തി അതിര്‍ത്തിയിലെ സാഹചര്യം വിലയിരുത്തി. ഏത് നീക്കത്തിനും സജ്ജമാണെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ കര-വ്യോമസേനാ മേധാവിമാരെ അറിയിച്ചു
അസാധാരണമായ സന്ദര്‍ശനമാണ് രണ്ട് സൈനിക തലവന്‍മാരും ലഡാക്കില്‍ നടത്തിയിരിക്കുന്നത്. ഇതോടെ അതിര്‍ത്തി സംഘര്‍ഷത്തിന് കൂടുതല്‍ ഗൗരവം കൈവന്നിരിക്കുകയാണ്. നിയന്ത്രണ രേഖയ്ക്കടുത്ത് കൂടുതല്‍ മലനിരകളില്‍ ഇന്ത്യ സേനയെ വിന്യസിച്ചിട്ടുണ്ട്
ദെംചേക് മുതല്‍ ചുമാര്‍ വരെയാണ് സൈനികവിന്യാസം. ടാങ്ക് വേധ മിസൈലുകളും മേഖലയില്‍ എത്തിച്ചിട്ടുണ്ട്. ചൈനീസ് സേനയും അതിര്‍ത്തിക്കപ്പുറത്ത് ടാങ്കുകള്‍ വിന്യസിച്ചിട്ടുണ്ട്. ചൈനീസ് ടാങ്കുകള്‍ തകര്‍ക്കാന്‍ സാധിക്കുന്ന മിസൈലുകളാണ് ഇന്ത്യ എത്തിച്ചിരിക്കുന്നത്.
Discussion about this post