ഡൽഹി : അതിർത്തിയിൽ സംജാതമായിരിക്കുന്ന ഇന്ത്യാ-ചൈന സംഘർഷാവസ്ഥ മുതലെടുക്കാമെന്ന് കരുതേണ്ടെന്ന് പാകിസ്ഥാനോട് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ബിപിൻ റാവത്ത്. പാക്കിസ്ഥാനിൽ നിന്ന് അങ്ങനെയൊരു നീക്കം പ്രതീക്ഷിക്കുന്നുണ്ടെന്നും, അതിനുള്ള മുൻകരുതലെടുത്തു തന്നെയാണ് ഇന്ത്യൻ സൈനികർ നിലയുറപ്പിച്ചിരിക്കുന്നത് എന്നും ബിപിൻ റാവത്ത് വ്യക്തമാക്കി.ഇന്ത്യ-യുഎസ് സ്ട്രാറ്റജി പാർട്ണർ ഷിപ്പിൽ സംസാരിക്കുകയായിരുന്നു ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്.
അത്തരം ഒരു നീക്കത്തിന് പാകിസ്ഥാൻ മുതിർന്നാൽ അത് അങ്ങേയറ്റം വലിയ വിഡ്ഢിത്തമായിരിക്കുമെന്ന് പറഞ്ഞ സി.ഡി.എസ്, ഇസ്ലാമബാദ് അതിനു നൽകേണ്ടിവരുന്ന വില വളരെ വലുതായിരിക്കുമെന്നും ഓർമ്മപ്പെടുത്തി.ഇന്ത്യ-പാക് അതിർത്തിയിൽ ശക്തമായ സൈനിക വിന്യാസം നടത്തിയിട്ടുണ്ടെന്നും, വേദ രീതിയിലുള്ള പ്രതിരോധം വേണമെങ്കിലും എടുക്കാൻ സൈന്യത്തിന് അനുമതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post