ശ്രീനഗര്‍ : കശ്മീര്‍ അതിര്‍ത്തിയിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കുനേരെ പാകിസ്താന് സൈന്യം ഷെല്ലാക്രമണം തുടരുന്നു. ശനിയാഴ്ച രാത്രി രണ്ട് മോര്‍ട്ടാര്‍ ഷെല്ലുകള്‍ പാകിസ്താന് അക്രമണത്തിനായി പ്രയോഗിച്ചു. ഷെല്ലുകള്‍ പലതും അതിര്‍ത്തി ഗ്രാമങ്ങളിലാണ് പതിക്കുന്നത്. ജനവാസ മേഖലകളില്‍ ഷെല്ലുകള്‍ പതിക്കുന്നത് ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ ജനങ്ങള്‍ വീടുകള്‍ ഉപേക്ഷിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്തുടങ്ങി.
ജമ്മു, സാംബ, ഖത്തുവ ജില്ലകളിലെ ജനങ്ങളാണ് താത്കാലികമായി ഗ്രാമങ്ങള്‍ ഉപേക്ഷിച്ച് പോകുന്നത്. ഈമാസം ഒന്‍പത് ഗ്രാമീണരാണ് പാക് വെടിവെപ്പിലും ഷെല്ലാക്രമണത്തിലും കൊല്ലപ്പെട്ടത്. 30 പേര്‍ക്ക് പരിക്കേറ്റിരുന്നു. സ്വാതന്ത്യദിനത്തിന് തൊട്ടുമുമ്പ് പാക് സൈന്യം കനത്ത വെടിവെപ്പും ഷെല്ലാക്രമണവും നടത്തിയതിനെത്തുടര്‍ന്ന് അതിര്‍ത്തിയിലെ ഗ്രാമീണരെ സൈന്യം താത്കാലികമായി ഒഴിപ്പിച്ചിരുന്നു.
Discussion about this post