ബംഗളൂരു: കന്നഡ സാഹിത്യകാരനും കന്നഡ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും പണ്ഡിതനുമായ ഡോ. എം.എം. കല്‍ബുര്‍ഗി വെടിയേറ്റു മരിച്ചു. ഇന്നു രാവിലെ 8.40നായിരുന്നു സംഭവം. ധാര്‍വാഡിലെ വീട്ടില്‍ കുടുംബത്തോടൊപ്പം പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോഴാണു കല്‍ബുര്‍ഗിക്കു വെടിയേറ്റത്.
ഒരു സംഘം ആളുകള്‍ വീട്ടിലേക്ക് അതിക്രമിച്ചു കയറി കല്‍ബുര്‍ഗിയെ വെടിവച്ചു വീഴ്ത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് അച്ഛനെ ആക്രമിച്ചതെന്ന് കല്‍ബുര്‍ഗിയുടെ മകള്‍ പറഞ്ഞു.
വിഗ്രഹാരാധനയ്ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ അടുത്തകാലത്ത് അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ വന്‍വിവാദമായിരുന്നു. അതിനെത്തുടര്‍ന്ന് ചില തീവ്രഹിന്ദുസംഘടനകള്‍ ഭീഷണി മുഴക്കിയിരുന്നു. ഇവരാകാം കൊലയ്ക്ക് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു.
2006ല്‍ മാര്‍ഗ്ഗ4 എന്ന പ്രബന്ധത്തിന് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കൂടാതെ കന്നഡ സാഹിത്യ അക്കാദമി അവാര്‍ഡ്, പമ്പാ അവാര്‍ഡ്, യക്ഷഗാന അവാര്‍ഡ്, നിരുപതുംഗ അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
Discussion about this post