ഡൽഹി : നവീകരണത്തിന്റെ ഭാഗമായി രാജ്യത്താകെ 10,000 സ്റ്റോപ്പുകൾ പിൻവലിക്കാനൊരുങ്ങി ഇന്ത്യൻ റയിൽവേ.ഇതിന്റെ ഭാഗമായി കേരളത്തിൽ 200 സ്റ്റോപ്പുകൾ നിർത്തലാക്കും.കൊല്ലം-പുനലൂർ, തൃശ്ശൂർ-ഗുരുവായൂർ, ഷൊർണൂർ-നിലമ്പൂർ, എറണാകുളം-കൊല്ലം സെക്ഷനുകളിലെ നഷ്ടത്തിലോടുന്ന പാസഞ്ചറുകൾ റദ്ദാക്കുമെന്നാണ് സൂചന.
തീരെ യാത്രക്കാർ ഇല്ലാത്ത സ്റ്റോപ്പുകൾ, രാത്രി പന്ത്രണ്ടിനും പുലർച്ചെ നാലിനും ഇടയിൽ വരുന്ന സ്റ്റോപ്പുകൾ, പാസഞ്ചറുകൾ എക്സ്പ്രസ് സുകളായി മാറുമ്പോൾ ഒഴിവാക്കേണ്ട സ്റ്റോപ്പുകൾ എന്നിങ്ങനെ മൂന്നു വിഭാഗമായി തിരിച്ചാണ് സ്റ്റോപ്പുകൾ വെട്ടിക്കുറയ്ക്കുന്നത്.രാജ്യത്താകെ 500 ട്രെയിനുകളും 10,000 സ്റ്റോപ്പുകളുമാണ് റയിൽവേ ഒഴിവാക്കുന്നത്.എന്നാൽ അമൃത, രാജ്യറാണി, മലബാർ, മാവേലി എന്നിവയുടെ അസമയത്ത് സ്റ്റോപ്പുകൾ കുറയ്ക്കുന്നത് പ്രായോഗികമല്ലെന്ന ആക്ഷേപവും ദക്ഷിണ റെയിൽവേ ഉയർത്തിയിട്ടുണ്ട്.പക്ഷേ, ഇക്കാര്യത്തിൽ അന്തിമ തീരുമാനം ബോർഡിന്റേതാകും.
Discussion about this post