ന്യൂഡൽഹി : ഇന്ത്യ വിരുദ്ധ ഭീകരവാദ പ്രവർത്തനങ്ങളെയും രാജ്യത്തെ തീവ്ര ഇസ്ലാമിക ഓർഗനൈസേഷനുകളെയും തുർക്കി പിന്തുണയ്ക്കുന്നുണ്ടെന്ന് ഇന്ത്യൻ സുരക്ഷാ ഏജൻസികൾ.ഐ.എസ്.ഐ.സ് പോലുള്ള തീവ്രസംഘടനകൾക്ക് പണം നൽകി തുർക്കി സഹായിക്കുന്നുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. തുർക്കി പ്രസിഡന്റ് റെജബ് തയ്യിബ് എർദോഗൻ ഇന്ത്യക്കെതിരെ അക്രമമഴിച്ചു വിടാൻ പാകിസ്ഥാൻ ഭീകര സംഘടനകളെ ഉപയോഗിക്കുകയാണെന്നാണ് വിലയിരുത്തൽ. ഇതു വഴി തെക്കൻ ഏഷ്യയിലുള്ള മുസ്ലീമുകൾക്കിടയിൽ റജബിന്റെ പ്രശസ്തി വർധിപ്പിക്കുകയാണ് ഉദ്ദേശം.
ഇന്ത്യ ആസ്ഥാനമായുള്ള തീവ്ര ഇസ്ലാമിക സംഘടനകൾക്ക് ധനസഹായം നൽകുക, വ്യക്തമായ മത താല്പര്യങ്ങളുള്ള രാഷ്ട്രീയ സംഘടനകളും നോൺ -പ്രോഫിറ്റ് സംഘടനകളുമായി സഹകരിക്കുക, ഇന്ത്യൻ വിദ്യാർത്ഥികളെ തീവ്രവാദത്തിനു പ്രേരിപ്പിക്കുക എന്നിവ വഴി ഇന്ത്യയിലെ ക്രമസമാധാനം തകർക്കുകയാണ് തുർക്കിയുടെ ലക്ഷ്യം.
Discussion about this post