ബംഗളുരു : ബംഗളുരുവില്‍ വീണ്ടും വൻ മയക്കുമരുന്നു വേട്ട . 40 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി രണ്ടു മലയാളികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍.
ബംഗളുരു കെആര്‍ പുരത്തുനിന്നാണ് ഇവരെ ബംഗളുരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സിസിബി) അറസ്റ്റ് ചെയ്തത്. സുബ്രഹ്മണ്യന് നായര്‍, ഷെജിന്‍ മാത്യു എന്നിവരാണു പിടിയിലായ മലയാളികള്‍. 44 ലക്ഷം രൂപയുടെ ലഹരി മരുന്നും ഇവരില്‍നിന്നു പിടിച്ചെടുത്തു.
മൂന്നുപേരും പ്രദേശത്തു മയക്കുമരുന്നു വില്പന നടത്തിവരുന്നതായി നാട്ടുകാരാണു പോലീസിനു വിവരം നല്‍കിയത്. ഇവരില്‍ നിന്നും നാലു കിലോ ലഹരി വസ്തുക്കള്‍ കണ്ടെടുത്തതായി സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പറഞ്ഞു.
Discussion about this post