ന്യൂഡൽഹി : ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും പട്ടികയിൽ കേരളത്തിന് ഇരുപത്തിയെട്ടാം സ്ഥാനം.മുൻ വർഷത്തേക്കാളും 10 സ്ഥാനം കടന്ന് ഉത്തർപ്രദേശ് രണ്ടാം സ്ഥാനത്തെത്തിയപ്പോൾ കഴിഞ്ഞ തവണ ഇരുപത്തിയൊന്നാം സ്ഥാനത്തായിരുന്ന കേരളം ഇത്തവണ ഇരുപത്തിയെട്ടാം സ്ഥാനത്തെത്തി.തുടർച്ചയായ മൂന്നാം തവണയും ആന്ധ്രാ പ്രദേശാണ് ഒന്നാം സ്ഥാനത്തുള്ളത്. ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ട്രേഡ് തയ്യാറാക്കിയ പട്ടിക ധനമന്ത്രി നിർമല സീതാരാമനാണ് പുറത്തു വിട്ടത്.
മറ്റു സംസ്‌ഥാനങ്ങൾ അവരവരുടെ സ്ഥാനം മെച്ചപ്പെടുത്തി മുന്നേറുമ്പോൾ കേരളം ആദ്യ ഇരുപതിലെത്താനുള്ള ശ്രമം പോലും നടത്തുന്നില്ല എന്നാണ് ഇത്തവണത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്.36 – ആം സ്ഥാനത്തുള്ള ത്രിപുരയാണ് ഏറ്റവും പിന്നിൽ.കഴിഞ്ഞ തവണ 23 ആം സ്ഥാനത്തുണ്ടായിരുന്ന ഡൽഹി ഇത്തവണ 12 ആം സ്ഥാനത്തെത്തി.











